ഓക്സ്ഫഡിന്റെ ക്ഷണം ലഭിച്ചിട്ടും പോയില്ല; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വരുൺ ഗാന്ധി
രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണോ എന്ന വിഷയത്തിൽ സംസാരിക്കാൻ തനിക്ക് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലക്ക് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് താൻ മുന്‍ഗണന നല്‍കുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു. ‘ഓക്സ്ഫഡ്് പോലുളള ഒരു അക്കാദമിക് പ്ലാറ്റ്ഫോമില്‍ സംവാദത്തിന് ക്ഷണം ലഭിച്ചത് വലിയ ബഹുമതിയാണ്. എന്നാല്‍ സംസാരിക്കേണ്ട വിഷയം സംവാദത്തിന് സാധ്യത നല്‍കുന്നതല്ലെന്ന് തോന്നിയതിനാലാണ് ഞാന്‍ ക്ഷണം നിരസിച്ചത്. ഒരു […]
