പൊട്ടത്തരത്തിന് മറുപടിയില്ല സന്ദീപ് വാര്യർക്ക് മറുപടിയുമായി എം.വി ജയരാജന്‍
കണ്ണൂര്‍: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയ സമയം വ്യാജ ഒപ്പ് ഇട്ടു നൽകിയെന്ന ആരോപണത്തിൽ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. പൊട്ടത്തരത്തിന് മറുപടിയില്ലെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമെന്നും ഡിജിറ്റല്‍ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെ പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും എം.വി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജയരാജനെ മാറ്റിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.
