Kerala News

വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നിൽ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചംഗ സംഘം; രണ്ട് പേർ പിടിയിൽ

  • 24th January 2024
  • 0 Comments

വർക്കലയിൽ വൻ മോഷണ പരമ്പര. വീട്ടുകാരെ മയക്കി കിടത്തിയാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ […]

Kerala News

വര്‍ക്കല പാരാഗ്ലൈഡിങ് അപകടം; മൂന്ന് പേർ അറസ്റ്റിൽ ; കമ്പനി ഉടമകൾ ഒളിവിൽ

  • 8th March 2023
  • 0 Comments

വർക്കല പാരാഗ്ലൈഡിങ് അപകടത്തിൽ ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. പാരാഗ്ലൈഡിങ് കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.അതേ സമയം കമ്പനി ഉടമകൾ ഒളിവിലാണെന്നും പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു . വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കാനായത്. താഴെ വിരിച്ച വലയിലേക്ക് […]

Kerala News

ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ,വർക്കലയിൽ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി,

  • 28th December 2022
  • 0 Comments

തിരുവനന്തപുരം വർക്കലയിൽ പതിനേഴ് വയസുകാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി,വടശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംഗീതയുടെ ആൺ സുഹൃത്ത് പിടിയിലായി.പളളിക്കൽ സ്വദേശി ഗോപുവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടു കൂടിയായിരുന്നു പതിനേഴുകാരിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സംഗീത.വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്.സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് […]

Kerala News

ഓണാഘോഷം അനുവദിച്ചില്ല; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു, വര്‍ക്കല എസ്.എന്‍ കോളജില്‍ വീണ്ടും സംഘര്‍ഷം

  • 25th August 2022
  • 0 Comments

വര്‍ക്കല എസ്എന്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. ഓണാഘോഷം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കേളേജില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുകയാണ്. കോളേജ് അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉപരോധസമരത്തിലാണ്. ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനെച്ചൊല്ലി രണ്ട് ദിവസം മുമ്പ് കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അന്തരീഷം ശാന്തമാക്കിയത്.

Kerala News

ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്തിയില്ല; ശാലു കൊലക്കേസിൽ പോലീസിനെതിരെ കുടുംബം

വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. ഇളയമകന്റെ മുന്നിൽ വച്ചാണ് പ്രതി അനിൽകുമാർ ശാലുവിന വെട്ടിയെതെന്നും എന്നാൽ ദൃക്‌സാക്ഷിയായ മകന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാത്രമല്ല പ്രതിയോടൊപ്പം പൊലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചു. സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ശാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുന്ന സമയത്താണ് അനിൽ ശാലുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളജിൽ […]

Kerala News

വർക്കലതീപിടുത്തം;മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നത് മരണ കാരണം

  • 8th March 2022
  • 0 Comments

ഇന്ന് രാവിലെ വർക്കല വീടിന് തീപിടിച്ച് അഞ്ച് പേർ മരണപ്പെട്ട സംഭവത്തിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റല്ല പുക ശ്വസിച്ചാണ് മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. […]

error: Protected Content !!