Local

വരട്ട്യാക്കില്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടുത്തം;ആളപായമില്ല

കുന്നമംഗലം വരട്ട്യാക്കില്‍ ഗ്ലോബല്‍ ഫൈബര്‍ ഫാക്ടറിക്ക് തീപിടിച്ച് ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചു. .ചേളന്നൂര്‍ കുമാരസ്വാമി ശ്രീശൈലം സോമസുന്ദരന്റെ ഉടമസ്ഥതയിലുള്ള ചകിരി ഫൈബര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. നരിക്കുനി, വെള്ളിമാടുകുന്ന് ,മുക്കം ,ബീച്ച് ്‌സ്റ്റേഷനുകളില്‍ നിന്നും 20 ഓളം ഫയര്‍ യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്‌നിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപകടത്തില്‍ ആള്‍ അപായമില്ല .ഉപകരണങ്ങള്‍ക്ക് നാശമില്ലെങ്കിലും, ഫൈബര്‍ മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. . തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.

Local

വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡില്‍ നടക്കുന്നത് നിലവാരമില്ലാത്ത പണി; പരാതി നല്‍കി

  • 12th February 2020
  • 0 Comments

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡ് പണി നിലവാരമില്ലാത്ത രീതിയില്‍ ആണ് നടക്കുന്നത് എന്ന ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. കൊടുവള്ളി പിഡബ്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും എംഎല്‍എ പിടിഎ റഹീമിനുമാണ് പരാതി നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച റോഡ് പണി റോഡ് കുത്തിയിളക്കിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി. നേരത്തെ റോഡിന് 10 മീറ്റര്‍ വീതി വേണം എന്ന ആവശ്യത്തില്‍ ഒരു കമ്മറ്റി ഉണ്ടാക്കി എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. അതിന് […]

Local

സി.ഡബ്ല്യു.ആർ.ഡി.എം-വരട്ട്യാക്ക്- താമരശ്ശേരി റോഡിലെ ദുരിതയാത്രക്ക് പരിഹാരം കാണുക, വെൽഫെയർ പാർട്ടി

കുന്നമംഗലം : രണ്ട് വർഷത്തിലധികമായ താമരശ്ശേരി- വരട്ട്യാക്ക് റോഡിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാൽനട പോലും ദുസ്സഹമായ അവസ്ഥയാണ്. ബസ്സുകളിൽ ചിലത് സർവ്വീസ് നിർത്തിയതും, ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നതും ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു. ഇരു ചക്ര വാഹനങ്ങളും, സ്കൂൾ […]

error: Protected Content !!