യാത്രക്കാർ പുക വലിച്ചു; കേരളത്തിൽ ഓടുന്ന പുതിയ വന്ദേഭാരത് ഒരാഴ്ചക്കിടെ ഓട്ടം നിർത്തിയത് രണ്ട് തവണ
അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രധാന സവിശേഷത. ഇതിൽ അധികമാർക്കും അറിയാത്തതാണ് വന്ദേഭാരത് ട്രെയിനുകളുടെ ശുചിമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ. ട്രെയിനുള്ളിലെ പുകവലിക്കാരെ പുകച്ച് പുറത്താക്കാനാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ട്രെയിൻ ഉടനടി നിർത്തുന്ന ഈ സംവിധാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനിലുമുണ്ട്. എന്നാൽ ഇതറിയാതെ യാത്രക്കാരിലാരോ പുക വലിച്ചതുകൊണ്ട് വന്ദേ ഭാരത് കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്ടന്ന് ഓട്ടം നിർത്തിയത് രണ്ട് തവണയാണ്. പട്ടാമ്പി, തിരൂർ സ്റ്റേഷനുകളിലാണ് ട്രെയിൻ അപ്രതീക്ഷിതമായി നിന്നത്. […]








