വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുള്ള കല്ലേറ്; ഒരാൾ ആർപിഎഫിന്‍റെ കസ്റ്റഡിയിൽ
മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ ആർപിഎഫിൻ്റെ കസ്റ്റഡിയിൽ.മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ആർ പി എഫിൻ്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ആർ പി എഫ് ചോദ്യം ചെയ്യുകയാണ്.ലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും […]
