കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത്; എറണാകുളം – ബെംഗളൂരു റൂട്ടിന് സാധ്യത
കൊച്ചി: തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതോടെ കേരളത്തിന് രണ്ടാമതൊരു വന്ദേ ഭാരത് കൂടി അനുവദിക്കാനുള്ള തയ്യാറെടുപ്പിൽ ഇന്ത്യൻ റെയിൽവേ. എന്നാൽ സാങ്കേതികകാരണങ്ങൾ പുതിയ ട്രെയിനിൻ്റെ റൂട്ടും സമയവും നിശ്ചയിക്കാൻ റെയിൽവേക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിൻ കൊണ്ടുവരാൻ റെയിൽവേക്ക് താത്പര്യമുണ്ടെങ്കിലും പാലക്കാട് ഡിവിഷനിൽ ട്രാക്കിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് വെല്ലുവിളി. ഇതിനിടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം, മംഗളൂരുവിനു പുറമെ […]