കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍
കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വി.മുരളീധരന്റെ നേതൃത്വത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയക്കളി നടന്നുവെന്ന് കെ.മുരളീധരന്‍ എംപി. കൊടിപിടിച്ച് ട്രെയിനിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ കയറുകയും നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി ട്രെയിന്‍ വൈകിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നുവെന്നും അവര്‍ എന്തെങ്കിലും തരത്തിലുള്ള ആക്ഷന്‍ എടുത്താല്‍ വി.മുരളീധരന്‍ ഇടപെടല്‍ നടത്തിയിരുന്നെന്നും വടകര എംപി പറഞ്ഞു. ‘സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ […]
