വന്ദനാദാസ് കൊലപാതകം: സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു
തിരുവനന്തപുരം∙ ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്‌കൂളായ നെടുമ്പന യുപിഎസിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർവിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലർച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശം […]





