Kerala

ഡോ.വന്ദനദാസ് കൊലക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

  • 1st August 2023
  • 0 Comments

കൊല്ലം : കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ മെയ് 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും […]

Kerala News

ഡോ.വന്ദന ദാസിന്റെ കൊലപാതകം : ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടത്. അതേസമയം, പ്രതി ജി.സന്ദീപ് നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണുള്ളത്. ജയിലിലെ 4 സുരക്ഷാ സെല്ലുകളിൽ ഒന്നിൽ ഇയാളെ ഒറ്റയ്ക്കാണു പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഇയാൾക്കു മാനസിക പ്രശ്നങ്ങളില്ലെന്നു ജയിൽ അധികൃതർ പറഞ്ഞു.

error: Protected Content !!