നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായല്‍. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് രാവിലെ 11 മുതല്‍ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ […]
