വലിയഴീക്കൽ പാലം ജനങ്ങളിലേക്ക്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം മുഖ്യ മന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവർക്കും യാത്രയിൽ 25 കിലോമീറ്റർ ദൂരം കുറയും. നിർമ്മാണം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് 2016ൽ നിർമാണം ആരംഭിച്ച പാലമുള്ളത്. 139.35 രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേർത്താൽ നീളം 1.216 […]
