Local

വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു; നിരവധി മരങ്ങള്‍ കടപുഴകി വീണു

  • 21st July 2024
  • 0 Comments

കോഴിക്കോട്: വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. കുറുവന്തേരി , വണ്ണാര്‍കണ്ടി,കല്ലമ്മല്‍,വരായാല്‍ മുക്ക്, വാണിമേല്‍ മഠത്തില്‍ സ്‌കൂള്‍ പരിസരം എന്നിവടങ്ങളിലാണ് നാശനഷ്ടം. വൈദ്യുതി പോസ്റ്റുകളും മരം വീണ് തകര്‍ന്നു. രാവിലെ ഏഴ് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയതെങ്കിലും വ്യാപകമായ നാശമാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഓടിട്ട വീടുകളുടെ മേല്‍ക്കൂര പറന്ന് പോയി. കാറ്റില്‍ മരം വീണും വീടുകള്‍ക്ക് ഭാഗിക […]

Local

വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി; കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് പരിക്ക്

  • 20th December 2023
  • 0 Comments

വടകര: നാദാപുരം വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മല്‍ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കുനിയില്‍ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

error: Protected Content !!