സുൽത്താന്റെ ഓർമക്കായി ആകാശമിഠായി ഒരുങ്ങുന്നു
വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട് സ്മാരകമുയരുന്നു. അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്ത് ആകാശ മിഠായി എന്ന പേരിലാണ് സ്മാരകമുയരുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാർഥികളുടേയുമിടയിൽ ഇന്നും ആ സുൽത്താൻപട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ ജീവിക്കുന്നു അദ്ദേഹം. എൻറെ […]