Kerala

ബഷീർ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നു- സ്പീക്കർ എ എൻ ഷംസീർ

ബഷീർ കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം ബേപ്പൂർ വയലാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. മനുഷ്യന്റെ ഭാഷയിൽ എഴുതിയ വ്യക്തിയാണ് ബഷീർ. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവർക്ക് പോലും മനസ്സിലാകുംവിധം ഹൃദയസ്പർശിയാണ് അദ്ദേഹത്തിന്റെ എഴുത്ത് രീതിയെന്നും സ്പീക്കർ പറഞ്ഞു. ബഷീർ എന്ന സാഹിത്യകാരനെ പ്രശസ്തനാക്കിയത് കഥാപാത്രങ്ങളാണ്. മനുഷ്യനെ പറ്റിയും മറ്റ് ജീവജാലങ്ങളെ കുറിച്ചും ആകുലപ്പെട്ട വ്യക്തിയായിരുന്നു ബഷീർ. സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യത്തിലെ സൂഫിവര്യനുമായിരുന്ന ബഷീർ ഒരു ഹരിത […]

Culture

ബഷീര്‍ അനുസ്മരണം; ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു

കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനം പി.ടി.എ സെക്രട്ടറി സിദ്ധിഖ് പ്രകാശനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത് ശ്രദ്ധേയമായി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയാണ് കുട്ടികള്‍ ആവിഷ്‌കരിച്ചത്. ഒപ്പം കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ബഷീര്‍ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

error: Protected Content !!