വഖ്ഫ് : വര്‍ഗ്ഗീയത പടര്‍ത്തുന്നവരെ തിരിച്ചറിയുക: കേരള ജംഇയ്യത്തുല്‍ ഉലമ
പുളിക്കല്‍: വഖ്ഫ് വിഷയത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്ന വല്‍ ജമാഅ ആവശ്യപ്പെട്ടു. ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തിനിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമ്പ്രദായമാണ് വഖ്ഫ്. അത് ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തുകൊണ്ട് നടത്തുന്നതല്ല. ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ അവരുടെ സമ്പത്ത് സമര്‍പ്പിക്കുകയാണ് വഖ്ഫിലൂടെ ചെയ്യുന്നത്. ഈ മഹത്തായ സംരംഭത്തെ കലാപത്തിന്റെയും സംഘര്‍ഷത്തിന്റെയും കാരണമായി വിലയിരുത്തുന്നത് അജ്ഞതയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി […]