നടൻ വടിവേലുവിന് കോവിഡ് ഒമൈക്രോൺ എന്ന് സംശയം
നടൻ വടിവേലുവിന് കൊവിഡ്. താരം ഇപ്പോൾ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷംചെയ്ത ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.ഒമൈക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ‘നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെഭാഗമായാണ് അദ്ദേഹം ലണ്ടനിൽ പോയത്.ലണ്ടനിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ സംഗീത സംവിധായകൻ സന്തോഷ് നാരായണനും വടിവേലുവിനൊപ്പമുണ്ടായിരുന്നു.കഴിഞ്ഞ മാസം നടൻ കമൽ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
