തലമുറകളുടെ സംഘമമായി വടക്കമണ്ണിൽ തറവാട്ടിലെ കുടുംബാഗങ്ങളുടെ ഒത്തു ചേരൽ
കോഴിക്കോട് കുറ്റിക്കടവിലെ പുരാതന തറവാടായ വടക്കമണ്ണിൽ തറവാട്ടിലെ കുടുംബങ്ങൾ ഒത്തുചേർന്നപ്പോളത് തലമുറകളുടെ സംഘമമായി. വടക്കണ്ണിൽ തറവാട്ടിലെ അഞ്ചാം തലമുറയിലെ ആയിരത്തോളം വരുന്ന അംഗങ്ങളാണ് മാവൂരിലെ കടോടി ഹാളിൽ ഒത്തുചേർന്നത്. വടക്കമണ്ണിൽ കോയക്കുട്ടി ഉപ്പാപ്പയിൽ തുടങ്ങിയതാണ് വടക്കമണ്ണിൽ തറവാടിന്റെ പാരമ്പര്യം.കോയക്കുട്ടി ഉപ്പാപ്പയുടെ മകൻ അബ്ദുറഹ്മാനിലൂടേയും അവരുടെ എട്ട് മക്കളിലൂടേയും വടക്കമണ്ണിൽ തറവാടിന്റെ പെരുമ വളർന്നു. അബ്ദുറഹ്മാന്റെ മക്കളായ പവറുട്ടി, ഉണ്ണിമൊയീൻ, കാദിരി കോയസ്സൻ കോയക്കുട്ടി, ബിച്ചുകുട്ടി, ഇവരുടെ രണ്ട് സഹോദരിമാർഅവരുടെ മക്കൾ ഭാര്യമാർ ഭർത്താക്കൻമാർ പേരക്കുട്ടികൾ അങ്ങനെ ആയിരത്തോള […]