വടക്കഞ്ചേരി അപകടം; സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
വടക്കഞ്ചേരി അപകടം,സ്‌കൂളിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മന്ത്രി വി ശിവൻകുട്ടി. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‍കുളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം. സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല. മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെന്ന് മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള […]