News

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

വടകരക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കണ്ണൂക്കരയില്‍ ആണ സംഭവം. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍ (56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു.

News

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു

  • 28th November 2019
  • 0 Comments

വടകരയില്‍ ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. നിയന്ത്രണ വിധേയമാണെന്നും അല്‍പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.

Local

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി കെ.കെ .ശൈലജ

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 13.70 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിര്‍മ്മാണം എട്ട് മാസത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തീകരിക്കും. പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പദ്ധതിയായ് ലക്ഷ്യ നിര്‍ദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള ഗൈനക് വാര്‍ഡുകള്‍ വടകര ജില്ലാ ആശുപത്രിയില്‍ […]

Kerala News

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ അവസരം

  • 23rd September 2019
  • 0 Comments

വടകര താലൂക്കിലെ മുഴുവന്‍ കാര്‍ഡുടമകളും 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇനിയും റേഷന്‍ കാര്‍ഡിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വേണ്ടി വടകര സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ 30-വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി […]

Local

അക്ഷയ ജീവനക്കാര്‍ക്ക് ശില്‍പശാല നടത്തി

വടകര :റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അധ്യക്ഷത വഹിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉടമയുടെ സമ്മത പത്രം ഇല്ലാതെ തന്നെ പുതിയ കാര്‍ഡിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവി അംഗീകരിച്ച താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നുമുളള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയില്‍  നല്‍കി. പുതിയ […]

error: Protected Content !!