Kerala News

വടകര സഹകരണ ആശുപത്രിയിൽ ചർമരോഗ വിഭാഗത്തിന്റെ പരസ്യത്തിൽ മോർഗൻ ഫ്രീമാൻ;അറിവില്ലാതെ സംഭവിച്ച പിഴവ് ക്ഷമചോദിച്ച് പരസ്യം പിന്‍വലിച്ചു

  • 1st February 2022
  • 0 Comments

അമേരിക്കൻ ചലച്ചിത്രകാരൻ മോർഗൻ ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ചതില്‍ ക്ഷമാപണം നടത്തി വടകര സഹകരണ ആശുപത്രി.വിവാദമായതോടെ ആശുപത്രി അധികൃതർ പരസ്യബോർഡ് നീക്കുകയും സംഭവം അറിവില്ലാതെ സംഭവിച്ചതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍പെട്ടയുടനെ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവ ഒ.പി.യിൽ വെച്ചുതന്നെ നീക്കംചെയ്യുന്നതു സംബന്ധിച്ച പരസ്യത്തിനൊപ്പമാണ് മോർഗൻ ഫ്രീമാന്റെ ചിത്രം ചേർത്തത്. ഞായറാഴ്ചയാണ് ബോർഡ് സ്ഥാപിച്ചത്.മോർഗൻ ഫ്രീമാനാണെന്നു മനസ്സിലായ ആരോ ചിത്രമെടുത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായിരുന്നു. […]

error: Protected Content !!