National News

വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

  • 13th June 2021
  • 0 Comments

ആരോഗ്യകേന്ദ്രത്തിൽ നിന്ന്​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന്​ സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്​ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയതിന്​ പിടിയിലായത്​. മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്​ടിച്ചെന്നാരോപിച്ച്​ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്​തിരുന്നു. ഇവർ വാക്​സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്​സിൻ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി […]

റഷ്യയിൽ നിന്ന് സ്പുട്നിക് v വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി

റഷ്യയിൽ നിന്നുള്ള സ്പുട്നിക് v വാക്സിന്‍റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി. 30 ലക്ഷം ഡോസ് വാക്സിനാണ് ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ഇറക്കുമതിയാണിത്. വാക്സിൻ ഇറക്കുമതിക്കായി എല്ലാ സൗകര്യവും സജ്ജമാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. സ്പുട്നിക് വാക്സിൻ സംഭരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സൗകര്യങ്ങൾ ആവശ്യമുണ്ട്. മൈനസ് 20 ഡിഗ്രീ സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്

National News

വാക്‌സിനുകള്‍ക്കും ഓക്‌സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനിലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡ് വാക്‌സിനും ഓക്‌സിജനും അഭാവം നേരിടുന്നത് പോലെ പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുടെ സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവയാണ് അവശേഷിക്കുന്നത്’ – രാഹുൽ ട്വീറ്റ് ചെയ്തു. वैक्सीन, ऑक्सीजन और दवाओं के साथ PM […]

National News

വാക്‌സിന് രണ്ടു വില നിശ്ചയിക്കുന്നത് എങ്ങനെ? കേന്ദ്രനയത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി

  • 30th April 2021
  • 0 Comments

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ അതിനിശിതമായി ചോദ്യം ചെയ്ത് സുപ്രീംകോടതി. വാക്‌സിനു പുറമെ ഓക്‌സിജൻ, അവശ്യമരുന്നുകൾ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ നയങ്ങളെയും നടപടികളെയുമെല്ലാം ചോദ്യശരങ്ങളുമായാണ് കോടതി നേരിട്ടത്. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും സൌജന്യമായി വാക്സിന്‍ വിതരണം ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് […]

National News

കോവിഡ് പ്രതിസന്ധി; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

  • 30th April 2021
  • 0 Comments

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത അടക്കം വിലയിരുത്തും.കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിവിധ വാക്‌സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. വില നിര്‍ണയിക്കാന്‍ […]

National News

വാക്‌സിനേഷനെതിരെ വ്യാജപ്രചാരണം; രണ്ടു ലക്ഷം രൂപ അടയ്ക്കാൻ മൻസൂർ അലി ഖാനോട് കോടതി

  • 29th April 2021
  • 0 Comments

വാക്‌സിനേഷനെതിരെ സംസാരിച്ച തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് ഉത്തരവായിരിക്കുന്നത്. കേസിൽ മൻസൂർ മുന്നോട്ട് വച്ച മുൻകൂർ ജാമ്യാപേക്ഷ ഈ വ്യവസ്ഥയിൽ താരത്തിന് അനുവദിച്ചു നൽകി. കോവിഡ് വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം.വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് […]

Kerala News

രണ്ടാം ഡോസ് വാക്‌സിന്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • 29th April 2021
  • 0 Comments

രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക സജ്ജീകരണമുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിരുന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. എത്രയും വേഗം രണ്ടാം ഡോസ് വാക്‌സിന്‍ […]

International News

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് ഉപയോഗത്തിൽ ഇളവ് നൽകി അമേരിക്ക

  • 28th April 2021
  • 0 Comments

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അതേസമയം ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ 100ാം ദിനം തികയ്ക്കുകയാണ്. അതിനിടെ കൊവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗനിര്‍ദേശവും പുറത്തുവന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ […]

Kerala News

കേരളത്തിൽ വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ

  • 21st April 2021
  • 0 Comments

കേരളത്തിലെ കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വാക്സിനേഷൻ ഇങ്ങനെയല്ല നൽകേണ്ടത്. വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ നൽകുക. അല്ലാത്തവരെ വാക്സീനെടുക്കാൻ പ്രേരിപ്പിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സീൻ നൽകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ല. മറ്റ് നിയന്ത്രണങ്ങൾ കൂടി കടുപ്പിക്കണം. 50 ലക്ഷം ഡോസ് വാക്സിൻ ഇനിയും വേണം,2 ലക്ഷമേ കൈയിലുള്ളൂ എന്നാണ് ആരോഗ്യ മന്ത്രി കെ […]

Local News

ജില്ലയില്‍ 4,48,361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനെടുത്തു

  • 20th April 2021
  • 0 Comments

ജില്ലയില്‍ ഇതുവരെ 448361 പേര്‍ ഒന്നാംഘട്ട കോവിഡ് വാക്സിനും 68, 006 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു. ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 48234 ആണ്. 29851 പേര്‍ക്ക് രണ്ടാംഘട്ട വാക്സിന്‍ നല്‍കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 3,57, 480 പേര്‍ ഒന്നാംഘട്ട വാക്സിനും 20374 പേര്‍ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 42,647 പേര്‍ ഒന്നാംഘട്ട വാക്സിനും 17,781 പേര്‍ രണ്ടാംഘട്ട വാക്സിനുമെടുത്തു

error: Protected Content !!