National News

വാക്സിന്‍ വിതരണത്തില്‍ ഗുരുതര പിഴവ്; 30 കുട്ടികള്‍ക്ക് ഒറ്റ സിറിഞ്ച്; വേറെ സിറിഞ്ചില്ലെന്ന് നഴ്സ്

  • 28th July 2022
  • 0 Comments

മധ്യപ്രദേശിലെ സാഗറില്‍, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷനെടുത്തു. ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച്ഒ ഡി.കെ. ഗോസ്വാമി പറഞ്ഞു. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍ ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം […]

Kerala News

സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു; സെപ്തംബര്‍ അവസാനം വരെ നല്‍കുമെന്ന് വീണാ ജോര്‍ജ്

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. […]

Kerala News

കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ്;ആക്ഷൻ പ്ലാൻ തയ്യാറായി

  • 1st January 2022
  • 0 Comments

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ച് ആരോഗ്യവകുപ്പ്. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ […]

National News

രാജ്യത്ത് 60 കഴിഞ്ഞവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റർ ഡോസിന് അനുമതി ,15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്സിൻ യജ്ഞം ജനുവരി മുതൽ

  • 26th December 2021
  • 0 Comments

രാജ്യത്ത് 15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ 2022 ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനുവരി 10ന് ആരംഭിക്കും. 60 വയസിന് മുകളിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട […]

National News

നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; മധുരയിൽ വാക്‌സിൻ എടുക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ പ്രവേശനം നിരോധിക്കും; ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണം,

  • 4th December 2021
  • 0 Comments

രാജ്യത്ത് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്‌സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് മധുര ജില്ലാ ഭരണകൂടം.ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.“ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല” മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.മധുരയില്‍ ഒരു ഡോസ് […]

National News

ബൂസ്റ്റർ ഡോസായി കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കണം; അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

  • 2nd December 2021
  • 0 Comments

ബൂസ്റ്റർ ഡോസായി കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഡിസിജിഐക്ക്അപേക്ഷ നൽകി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിരുന്നു.ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോൺ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ […]

Kerala News

വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍;ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി

  • 28th November 2021
  • 0 Comments

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ […]

Health & Fitness News

എയ്ഡ്‌സ് കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം വാക്‌സിന്‍ പരീക്ഷണത്തിന് ഓക്‌സ്‌ഫോഡില്‍ തുടക്കം

എയ്ഡ്‌സ് രോഗാവസ്ഥക്ക് കാരണക്കാരായ എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്. യൂറോപ്യന്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്.ഐ.വി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്‌ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ കുത്തിവെക്കുക. എച്ച്.ഐ.വി കോണ്‍സ് വി എക്‌സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്‌സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, […]

Kerala News

വാക്സിൻ വിതരണം വീണത് വിദ്യയാക്കി മോദി സർക്കാർ

കോവി ഡ് വാക്സിൻ വിതരണം സൗജന്യമാക്കാൻ നിർബന്ധിതമായ നരേന്ദ്ര മോദി സർക്കാർ വീണത് വിദ്യയാക്കുന്നു. കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വിധേയമായി കോവിഡ്‌ വാക്സിന് ഭീമമായ തുക ഈടാൻ തുനിഞ്ഞ മോദി സർക്കാറിന് എതിരെ സുപ്രിം കോടതി ശക്തമായ ഭാഷയിൽ അപലപിക്കുകയും പൂർണ്ണമായും സൗജന്യമായി വാക്സിൻ വിതരണം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ ബാങ്കുകൾക്കും പെട്രോൾ പമ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുമ്പിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്ന ഏക രാജ്യമെന്നും അതിന് […]

Health & Fitness News

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ല; കേന്ദ്ര സർക്കാർ

  • 22nd June 2021
  • 0 Comments

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്‌സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള സംബന്ധിച്ച് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍ നിശ്ചയിച്ച 12-16 ആഴ്ച ഇടവേള കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ നിലവിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോള്‍ […]

error: Protected Content !!