Entertainment News

ടോവിനോയുടെ വാശി തീർന്നു ഇനി തീയേറ്ററില്‍

  • 20th January 2022
  • 0 Comments

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ‘വാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ക്കൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്.ചിത്രത്തിൽ കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തുന്നത്. ടൊവിനോടയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്.

error: Protected Content !!