Kerala News

സ്‌കൂള്‍ വരാന്ത ട്രോളുമായി അബ്ദുള്‍റബ്ബ്, വരാന്തയിലല്ല, ക്ലാസ് മുറികളിലേക്ക് കയറി കുട്ടികളെ കാണണം, മാറ്റം ചോദിച്ചറിയണമെന്ന് വി. ശിവന്‍കുട്ടി

  • 22nd June 2022
  • 0 Comments

പ്ലസ്ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തെറ്റായി വായിച്ചതിന്റെ പേരില്‍ പരിഹസിച്ച പി കെ അബ്ദുറബ്ബിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ശിവന്‍കുട്ടിയെ ട്രോളി സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ട്രോളുമായി രംഗത്ത് എത്തിയത്. മഴ നനയാതിരിക്കാന്‍ സ്‌കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ… – എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് മറുപടിയുമായി വി ശിവന്‍കുട്ടി രംഗത്ത് […]

Kerala News

83.87 ശതമാനം വിജയം,പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

  • 21st June 2022
  • 0 Comments

2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.83.87 ശതമാനം വിജയം ആണ് ഇത്തവണ ഉള്ളത് .കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.

Kerala News

ബാലവേലയ്‌ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും, പരിശോധനകള്‍ നടത്തുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം: മന്ത്രി വി ശിവന്‍കുട്ടി

  • 11th June 2022
  • 0 Comments

സംസ്ഥാനത്തു കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകള്‍ നടത്തുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാല്‍ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിനു എതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ […]

Kerala News

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 288 സ്‌കൂളുകള്‍ക്ക് അനുവദിച്ചു. ഇ-ഗവേണന്‍സിന് 15 കോടി രൂപ അനുവദിച്ചു. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങല്‍, ഫര്‍ണിച്ചര്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂള്‍ […]

Kerala News

ജൂണ്‍ 10ന് എസ്എസ്എല്‍സി ഫലവും ജൂണ്‍ 12 ന് ഹയര്‍സെക്കന്ററി ഫലവും പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി

ജൂണ് 10ന് എസ്എസ്എല്‍സി ഫലവും ജൂണ്‍ 12ന് ഹയര്‍സെക്കന്ററി ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അതേസമയം സംസ്ഥാനത്ത് നാളെ സ്‌ക്കൂളുകള്‍ തുറക്കും. നാളെ 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്ഘാടനം നടക്കുക. മാസ്‌ക് നിര്‍ബന്ധമായിരിക്കും. ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താന്‍ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള […]

Kerala News

പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്‍; പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോര്‍ജ് തൃക്കാക്കരയില്‍ നടത്തിയ പത്രസമ്മേളനത്തിലെ രൂക്ഷമായ പരാമര്‍ശങ്ങള്‍ക്കാണ് മന്ത്രി പ്രതികരിച്ചത്. പോളിറ്റ് ബ്യൂറോ ആംഗവും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വര്‍ഗീയ വിഷം തുപ്പിയാല്‍ ജോര്‍ജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു. ”അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോര്‍ജിന്റേത്. പി.സി എന്ന […]

Kerala News

സ്‌കൂള്‍ തുറക്കലിന് എല്ലാം സജ്ജം, ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌ക്കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. അതേസമയം ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് […]

Kerala News

ഹയര്‍ സെക്കന്ററി ഫലപ്രഖ്യാപനം ജൂണ്‍ 20 ഓടു കൂടി; മന്ത്രി വി. ശിവന്‍കുട്ടി

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15 ഓടു കൂടിയും ഹയര്‍ സെക്കന്ററി ഫലം ജൂണ്‍ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി. 2022- 23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകള്‍ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു. 2017-18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി […]

Kerala News

സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനം വി ശിവന്‍കുട്ടി നിര്‍വഹിച്ചു

ചാത്തമംഗലം ആര്‍.ഇ.സി സ്‌കൂളില്‍ ആരംഭിച്ച സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും തൊഴില്‍ പരിശീലനവും ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. റോബോട്ടിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള മാറുന്ന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി സമൂഹ നന്മയ്ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്പന […]

Kerala News

ബിരിയാണി തിന്നാൽ കുട്ടികളുണ്ടാവില്ലെന്ന് സംഘ്പരിവാർ ; ഉള്ളിക്കറി തിന്നാലോയെന്ന് ശിവൻ കുട്ടി

  • 1st April 2022
  • 0 Comments

ബിരിയാണി വന്ധ്യതക്ക് കാരണമാകുന്നു എന്ന സംഘ്പരിവാർ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അപ്പോൾ ഉള്ളിക്കറി തിന്നാലോ എന്നാണ് ശിവൻ കുട്ടിയുടെ ചോദ്യം. ഇത്തരമൊരു പ്രചാരണത്തെ ഇല്ലാതാക്കാൻ ഇന്ന് ഉച്ചക്ക് ബിരിയാണിയാകാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു . ബീഫ് നിരോധന വിവാദ സമയത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബീഫ് തിന്നുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. എന്നാലത് ഉള്ളിക്കറിയാണെന്നായിരുന്നു സുരേന്ദ്രന്റെ വാദം. ഇത് പിന്നീട് പല ട്രോളുകൾക്കും കാരണമായി.ഇത് ഓർമിപ്പിച്ച് […]

error: Protected Content !!