Kerala News

വി ശിവൻകുട്ടിയുടെ പൈലറ്റ്  വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

  • 12th July 2023
  • 0 Comments

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.

Kerala News

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനം; ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ല; മന്ത്രി വി ശിവൻ കുട്ടി

ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ആ കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി.ഏത് അധ്യാപക സംഘടനകൾക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നാൽ സർക്കാർ സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. […]

Kerala News

പാഠപുസ്തകങ്ങളിലൂടെ ചരിത്രം വികലമാക്കാനുള്ള കേന്ദ്ര നടപടി; കേരളം അംഗീകരിക്കില്ല; വി ശിവൻകുട്ടി

  • 5th April 2023
  • 0 Comments

പാഠപുസ്തകങ്ങളിലൂടെ ചരിത്രത്തെ വികലമായി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടിയെ കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിര്‍മിതി അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. ഇത് ഫലത്തില്‍ പഠന കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ പുറകോട്ടടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നടത്തിയ മാറ്റങ്ങളെ കുറിച്ച് വാർത്ത കണ്ടുവെന്നും യാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്താത്ത തരത്തില്‍ പാഠപുസ്തകം നിര്‍മ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും […]

News Sports

ഇപ്പോൾ ചേർന്ന് നിൽക്കേണ്ട സമയം; ബ്ലാസ്റ്റേഴ്സിന്റെ ഖേദ പ്രകടനത്തിൽ വി ശിവൻ കുട്ടി

  • 3rd April 2023
  • 0 Comments

കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ആരാധകരുടെ വിഷമം മനസിലാക്കുന്നു എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ച്. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ആരാധകരുടെ വിഷമം മനസിലാക്കുന്നു.എന്നാൽ ഇപ്പോൾ ചേർന്നു നിൽക്കേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറാം… അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരം പൂർത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയാണ് പിഴയിട്ടത്ക്ഷമാപണം നടത്താത്ത പക്ഷം ഇത് ആറ് കോടിയാവുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം, മത്സരം […]

Kerala

നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

  • 23rd December 2022
  • 0 Comments

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അറിയിച്ചു. ഇതിനിടെ […]

Kerala News

പിള്ളേര് മാസല്ലേ; സിഇടി വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി, ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് ഷെല്‍റ്റര്‍ സ്ഥാപിക്കുമെന്ന് മേയര്‍

  • 21st July 2022
  • 0 Comments

കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിനിടെ കോളേജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ കോളേജിലെ […]

Kerala News

കളമശ്ശേരി മണ്ണിടിച്ചിൽ; സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ്; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധന സഹായം

  • 19th March 2022
  • 0 Comments

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം സമഗ്രമായി അന്വേഷിക്കുമെന്ന് തൊഴില്‍ വകുപ്പ് അന്വേഷണത്തിനായി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മണ്ണിടിച്ചിലില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ […]

Kerala News

നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം; പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുത് ; വി. ശിവന്‍കുട്ടി

  • 28th July 2021
  • 0 Comments

പഠിച്ച് പരീക്ഷ എഴുതിയ’ കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുതെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ കുട്ടികള്‍ നല്ല മിടുക്കന്മാരാണ്. എസ്.എസ്.എല്‍.സിക്കും നല്ല റിസള്‍ട്ടായിരുന്നു. നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ആക്ഷേപിക്കുന്ന നിലയിലുള്ള സ്ഥിതി ഉണ്ടാകരുത്. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു . ‘തമാശ നല്ലതാണ് അത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും, മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന […]

error: Protected Content !!