Kerala News

പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം; പ്രതിയുടേത് തീവ്രവാദ പ്രവർത്തനം; വി ശിവൻകുട്ടി

പരീക്ഷാ ഫലം പിൻവലിച്ചെന്ന പ്രചാരണം കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും പ്രതിയായ ബി ജെ പി പ്രവർത്തകന്റേത് തീവ്രവാദ പ്രവർത്തനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിയിലായത് ബിജെപി പഞ്ചായത്ത് അംഗമാണെന്നും ബിജെപി നേതൃത്വം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാതിയിലാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്ത കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ […]

error: Protected Content !!