ഒരേ സമയം രണ്ട് സ്ഥലത്ത് പഠിക്കാൻ നിഖിൽ എന്താ കുമ്പിടിയോ; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
ആലപ്പുഴയിൽ എം കോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സട്ടിഫിക്കറ്റ് സമർപ്പിച്ച നിഖിൽ തോമസിനെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരേ സമയം കായംകുളത്തും കലിംഗയിലും പഠിക്കാൻ നിഖിൽ എന്താ കുമ്പിടിയാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തു പറയണമെന്നും ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞൂ. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് […]
