Kerala

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; ഇത് തീക്കളിയാണെന്നും വി മുരളീധരന്‍

  • 27th January 2024
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള സമീപനമാണ് മുഖ്യമന്ത്രിയുടെത്. അതിന്റെ ഭാഗമായാണ് ഗവര്‍ണറുടെ യാത്രവേളയില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച് ഒരുകൂട്ടം ഗുണ്ടകളെ ഇറക്കിവിട്ട് ഭീഷണിപ്പെടുത്തുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും ഗവര്‍ണറുടെ യാത്ര സുഗമമാക്കാന്‍ […]

kerala politics

സിപിഎം അല്ല ബാങ്ക് എങ്ങനെ പ്രവർത്തിക്കണം എന്നു തീരുമാനിക്കുന്നത്; മന്ത്രി വി. മുരളീധരൻ

  • 2nd October 2023
  • 0 Comments

തിരുവനന്തപുരം∙ ബാങ്ക് പ്രസിഡന്റുമാരായിട്ടുള്ള ആളുകൾ പ്രഥമികമായി ചില കാര്യങ്ങൾ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സിപിഎം അല്ല ഒരു ബാങ്ക് എങ്ങനെ പ്രവർത്തിക്കണം എന്നു തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘ബാങ്ക് പ്രവർത്തിക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ്. അങ്ങനെയാണ് രാജ്യത്തെ നിയമം. സർക്കാർ, അല്ലെങ്കിൽ കേരള ബാങ്കിന് നേതൃത്വം നൽകുന്നവർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നാണ് ആദ്യം പറയേണ്ടത്. അല്ലാതെ സിപിഎമ്മാണ് തട്ടിപ്പ് നടത്തിയത്, അതുകൊണ്ട് സിപിഎം തന്നെ അത് പരിഹരിക്കും എന്ന് പറയരുത്. […]

Kerala News

കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

  • 25th September 2023
  • 0 Comments

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വി.മുരളീധരന്റെ നേതൃത്വത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയക്കളി നടന്നുവെന്ന് കെ.മുരളീധരന്‍ എംപി. കൊടിപിടിച്ച് ട്രെയിനിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ കയറുകയും നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി ട്രെയിന്‍ വൈകിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസ്സഹായരായിരുന്നുവെന്നും അവര്‍ എന്തെങ്കിലും തരത്തിലുള്ള ആക്ഷന്‍ എടുത്താല്‍ വി.മുരളീധരന്‍ ഇടപെടല്‍ നടത്തിയിരുന്നെന്നും വടകര എംപി പറഞ്ഞു. ‘സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെ വന്നിട്ട് ഇല്ലാത്ത പത്രാസ് കാണിക്കരുത്. പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ വരുന്നതാണ് ഇവരുടെ […]

Kerala News

‘മാസപ്പടി വിവാദത്തില്‍ പ്രതികരിക്കുന്നില്ല’മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ക്യാപ്റ്റൻ

  • 12th August 2023
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല,റിയാസ് ഇതുവരെ ഭാര്യയ്ക്കു കിട്ടിയ പണം തിരഞ്ഞെടുപ്പു സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിങ്ങളെല്ലാവരും വിളിക്കുന്നത് ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ്. മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ഈ ക്യാപ്റ്റൻ’’ – വി.മുരളീധരൻ ചോദിച്ചു.

Kerala

കടമെടുപ്പ് പരിധി വെട്ടികുറച്ചിട്ടില്ല, പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിക്കില്ല: വി മുരളീധരൻ

കേന്ദ്രം ഒരു വിഹിതവും വെട്ടിക്കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ.എൻ.ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണ്. പരിധിക്ക് പുറത്ത് ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്ര നാളും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വിശദീകരിച്ച് നടന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ, കേരളം കടക്കെണിയിൽ ആണെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം. കേന്ദ്ര സർക്കാരിന്റെ ഒരു പൊതുമേഖലാ സ്ഥാപനവും ബജറ്റിന് പുറത്തല്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോകം അംഗീകരിക്കുന്നതാണ്. കേരളത്തിന്റെ ദൂർത്ത് മൂലമുള്ള […]

Kerala

സർക്കാർ വായ്പയെടുക്കുന്നത് മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ?; പരിഹാസവുമായി വി മുരളീധരൻ

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോയെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെ സംരക്ഷിയ്ക്കാൻ കേന്ദ്രം അനുവദിച്ച പണം സംസ്ഥാനം വേണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ് അരിക്കൊമ്പൻ അടക്കമുള്ള വിഷയങ്ങൾക്ക് കാരണമെന്നും […]

Kerala kerala politics

ജനം പ്രാണ വായുവിനായി പായുമ്പോൾ മുഖ്യ മന്ത്രി എവിടെ; മൗനം ദുരൂഹം; വി മുരളീധരൻ

  • 9th March 2023
  • 0 Comments

ബ്രഹ്മപുരം ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി വിജയൻറെ മൗനം ദുരൂഹമാണെന്നും ജനം പ്രാണ വായുവിനായി ഓടുമ്പോൾ കേരളത്തിന്റെ മുഖ്യ മന്ത്രി എവിടെയാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാമെന്നും അദ്ദേഹം ആരോപിച്ചു. ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് […]

Kerala

‘ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസി യുടെ ഗൂഡലക്ഷ്യം മറച്ചുവെക്കാനാവില്ല’; വി മുരളീധരന്‍

  • 24th February 2023
  • 0 Comments

കോഴിക്കോട്: മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഡലക്‌ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്.ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലുംഈ കാര്യം അനുവദിക്കാനാവില്ല.കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി ബി സി പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം […]

Kerala News

ഒന്നും അവസാനിച്ചിട്ടില്ല;ഒന്നുകില്‍ പിണറായിക്കും പങ്ക് അല്ലെങ്കില്‍ പമ്പര വിഡ്ഢി

  • 15th February 2023
  • 0 Comments

ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു.കേസില്‍ ഒന്നുകില്‍ പിണറായി വിജയന്‌ പങ്കുണ്ട് അല്ലെങ്കില്‍ പമ്പരവീഡ്ഢിയും കഴിവുകെട്ടവനുമാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് …..അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി…..‘കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ’ എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് […]

Kerala

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്; വി.മുരളിധരൻ

  • 24th January 2023
  • 0 Comments

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് വി.മുരളിധരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണം. വി.മുരളിധരൻ ആവശ്യപ്പെട്ടു.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. രാജ്യത്തിൻറെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രിംകോടതിയെ അപമാനിക്കാൻ കേരളത്തിൻറെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും വി.മുരളിധരൻ പറഞ്ഞു. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ […]

error: Protected Content !!