ആഴക്കടൽ മത്സ്യബന്ധനം;കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയതെന്ന് വി മുരളീധരന്‍
ഇഎംസിസി വ്യാജസ്ഥാപനമാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥാപനമെന്ന് പറയാന്‍ പോലുമാകില്ല. സ്വന്തമായി ഓഫീസ് പോലുമില്ല. ഇഎംസിസിയുടെ വിലാസം വിര്‍ച്വല്‍ അഡ്രസ് മാത്രമാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് വി മുരളീധരന്‍ പറഞ്ഞു. അസന്‍ഡ് 2020 ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് സംസ്ഥാനസര്‍ക്കാരിന് വളരെ കൃത്യമായ വിവരം ഉണ്ടായിരുന്നു ഈ സ്ഥാപനം വ്യാജസ്ഥാപനമാണ്, ന്യൂയോര്‍ക്കിലെ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം നിലനില്‍ക്കുന്നില്ല എന്ന്. […]
