മഴക്കാല രോഗങ്ങള്‍ പകരാന്‍ സാധ്യത, ജാഗ്രത വേണം; ജില്ല മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ. ലോകം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണിപ്പോള്‍. ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണമായും കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഏറെക്കുറെ അത് പടരാനുള്ള സാഹചര്യത്തെ നമ്മള്‍ അതിജീവിച്ചിട്ടുണ്ട്. അതുപോലെ തന്ന വലിയ ഒരു വെല്ലുവിളികൂടി നമ്മുടെ മുന്നിലുണ്ട്. മഴക്കാലം വരാന്‍ പോകുമ്പോള്‍ മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ഇത് ഗൗരവമായി […]
