Kerala News

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

  • 27th September 2023
  • 0 Comments

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് […]

Kerala News

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം പിണറായിയുടെ രാഷ്ട്രീയ പകപോക്കൽ; വി ഡി സതീശൻ

  • 21st September 2023
  • 0 Comments

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെയും എന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് […]

Kerala News

സോളാർ കേസ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പ്രതിപക്ഷ നേതാവ്

  • 10th September 2023
  • 0 Comments

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സിബിഐ റിപ്പോർട്ട് അതിന് അടിവരയിടുന്നതായും വി.ഡി സതീശന്‍ പറഞ്ഞു . ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. […]

Kerala News

യു.ഡി.എഫ്. പോളിങ് ബൂത്തിലേക്ക് കടക്കുന്നത് ആത്മവിശ്വാസത്തോടെ; കള്ളവോട്ട് ചെയ്യാൻ ആരും പുതുപ്പള്ളിയിലേക്ക് വരേണ്ട; വി ഡി സതീശൻ

  • 3rd September 2023
  • 0 Comments

കള്ള വോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് കൈവശമുണ്ടെന്നും ഇത് പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കുമെന്നുംപുതുപ്പള്ളിയിലെ രാഷ്ട്രീയ പ്രചരണത്തിലെങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.മരിച്ചു പോയവരുടെയും ഒരു കാരണവശാലും തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടേയും ലിസ്റ്റ് ഞങ്ങളുടെ കൈയിലുണ്ട്. സെപ്റ്റംബര്‍ 5-ന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് 182 ബൂത്തിലും പോളിങ് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാന്‍ […]

Kerala News

അച്ചു ഉമ്മനെതിരായ സൈബർ അറ്റാക്ക്; ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

  • 1st September 2023
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അറ്റാക്ക് നടത്തിയ ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യമുന്നയിച്ചുക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നന്ദകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്നും ഇയാൾക്ക് ഉന്നത സിപിഎം ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണ രൂപം അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ സർവീസിൽനിന്നു പുറത്താക്കണം. കഴിഞ്ഞ […]

Kerala News

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്; ചിത്രക്ക് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

  • 27th July 2023
  • 0 Comments

കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ ആശംസകൾ നേർന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചായ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും […]

Kerala News

ഫാദർ യൂജിൻ പെരേരക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളി; വി ഡി സതീശൻ

  • 11th July 2023
  • 0 Comments

മുതലപ്പൊഴിയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫാദർ യൂജിൻ പെരേരക്കെതിരെ എടുത്ത കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി മാറിയതെന്നും മുതലപ്പൊഴിയിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. തീരദേശവാസികൾ വൈകാരികമായി തന്നെയാണ് പ്രതികരിക്കുന്നത് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതിൻ്റെ പേരിൽ മന്ത്രിമാർ പ്രകോപനം സൃഷ്ടിക്കരുത്. തീരപ്രദേശത്തുള്ള ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവമാണ് സർക്കാരിന്. ഫാ. യൂജിൻ പെരേരയ്ക്കെരായ കേസ് പിൻവലിക്കണം. തീരപ്രദേശത്തുള്ളവരുടെ വൈകാരിക […]

Kerala

ഏക സിവിൽ കോഡ് : കോൺഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി.ഡി. സതീശൻ

ഏക സിവിൽ കോഡിൽ കോൺഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി.ഡി. സതീശൻ. ആ നിലപാട് ആദ്യം പറഞ്ഞതും കോൺഗ്രസ് ആണ്. സിപിഐഎമ്മിനെ പോലെ മലക്കം മറിയുന്ന നിലപാട് അല്ല കോൺഗ്രസിന് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽകോഡ് ഇപ്പോൾ വേണ്ട. ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിൻ്റെ ലക്ഷ്യം. സിപിഐഎം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. 1987 ൽ ഇഎംഎസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎമ്മിന് അഭിപ്രായം ഉണ്ടോ. ഏക സിവിൽ […]

Kerala News

‘രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും’; പി എം ആർഷോ കുറ്റവിമുക്തനെന്ന മന്ത്രിയുടെ നിലപാട് വിചിത്രമെന്ന് വി ഡി സതീശൻ

പി എം ആർഷോ കുറ്റവിമുക്തനെന്ന മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിചിത്രമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്. രണ്ട് ശതമാനം അറ്റൻഡൻസ് ഉള്ളവർ എങ്ങനെ പരീക്ഷ എഴുതും. ആർഷോയെ മന്ത്രി ആർ ബിന്ദു കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുമ്പേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശൻ പറഞ്ഞു. വിദ്യ എസ്എഫ്ഐ […]

Kerala News

അരി ചാമ്പാൻ അരിക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെ.സുധാകരൻ, ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: അഴിമതി നിറഞ്ഞ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിന് എതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. കെട്ടിടനികുതി വലിയ രീതിയിൽ വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാൻ പോകുന്നു. നികുതി വർധനയിലൂടെ ഒരു വർഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നതെന്നും […]

error: Protected Content !!