Kerala News

യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; വി ഡി സതീശൻ

  • 5th February 2024
  • 0 Comments

ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും നഷ്ടപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണെന്നും പ്രതിപക്ഷത്തിന്റെ വിമർശനം. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി. താങ്ങുവില 10 രൂപ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്. മൂന്ന് വര്‍ഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. ലൈഫ് മിഷന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ മൂന്ന് ശതമാനം മാത്രമാണ് ചെലവാക്കിയത്. മുന്‍പ് […]

Kerala News

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം; സംസ്ഥാനത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ; വി ഡി സതീശൻ

  • 24th November 2023
  • 0 Comments

മയക്ക് മരുന്ന് മാഫിയ തലസ്ഥാന നഗരിയില്‍ എത്രത്തോളം ശക്തമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിമഠം കോളനിയിലെ അന്‍ഷാദിന്റെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാല കരിമഠം കോളനിയില്‍ ലഹരിസംഘം കൊലപ്പെടുത്തിയ അന്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവ്.ലഹരി മാഫിയ കുട്ടികളെ കണ്ണികളാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ചെറുപ്പക്കാരെ അണിനിരത്തിയ ആളായിരുന്നു അന്‍ഷാദ്. ലഹരി മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കിലോക്കണക്കിന് മയക്ക് മരുന്ന് എവിടെയെങ്കിലും ഉണ്ടെങ്കില്‍ […]

Kerala News

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്; വി ഡി സതീശൻ

  • 15th November 2023
  • 0 Comments

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കഷകനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷംമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പലതവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലും കുട്ടനാട്ടിലെ നെല്‍ കര്‍ഷകസംഗമത്തിലും പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ 5000 കര്‍ഷകരുടെ മാര്‍ച്ചിലും യു.ഡി.എഫ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നെല്ല് സംഭരണത്തിന്റെ […]

Kerala News

എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

  • 10th October 2023
  • 0 Comments

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ല. ബിജെപിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കും മുട്ട് വിറയ്ക്കുമെന്നും വിമർശനം. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. […]

Kerala News

വഞ്ചിക്കപ്പെട്ട എല്ലാ നിക്ഷേപകരെയും ലക്ഷ്യമിട്ടുള്ളതാകണം സഹകരണപാക്കേജ്; പ്രതിപക്ഷ നേതാവ്

  • 1st October 2023
  • 0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജുണ്ടാക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് . നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ് ഈ തീരുമാനമെങ്കില്‍ അതിനെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പക്ഷെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂര്‍ പാക്കേജിലൂടെ സി.പി.എമ്മും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്നും വി ഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണബാങ്കുകളുടെ […]

Kerala News

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

  • 27th September 2023
  • 0 Comments

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ KSRTC ബസിലാണത്രേ യാത്ര ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് […]

Kerala News

മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം പിണറായിയുടെ രാഷ്ട്രീയ പകപോക്കൽ; വി ഡി സതീശൻ

  • 21st September 2023
  • 0 Comments

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെയും എന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് […]

Kerala News

സോളാർ കേസ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പ്രതിപക്ഷ നേതാവ്

  • 10th September 2023
  • 0 Comments

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സിബിഐ റിപ്പോർട്ട് അതിന് അടിവരയിടുന്നതായും വി.ഡി സതീശന്‍ പറഞ്ഞു . ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. […]

Kerala News

യു.ഡി.എഫ്. പോളിങ് ബൂത്തിലേക്ക് കടക്കുന്നത് ആത്മവിശ്വാസത്തോടെ; കള്ളവോട്ട് ചെയ്യാൻ ആരും പുതുപ്പള്ളിയിലേക്ക് വരേണ്ട; വി ഡി സതീശൻ

  • 3rd September 2023
  • 0 Comments

കള്ള വോട്ട് ചെയ്യാനായി ആരും പുതുപ്പള്ളിയിലേക്ക് വരണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് കൈവശമുണ്ടെന്നും ഇത് പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കുമെന്നുംപുതുപ്പള്ളിയിലെ രാഷ്ട്രീയ പ്രചരണത്തിലെങ്കിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.മരിച്ചു പോയവരുടെയും ഒരു കാരണവശാലും തിരഞ്ഞെടുപ്പിന് എത്താന്‍ സാധിക്കാത്തവരുടേയും ലിസ്റ്റ് ഞങ്ങളുടെ കൈയിലുണ്ട്. സെപ്റ്റംബര്‍ 5-ന് പോളിങ് ആരംഭിക്കുന്നതിന് മുമ്പ് 182 ബൂത്തിലും പോളിങ് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാന്‍ […]

Kerala News

അച്ചു ഉമ്മനെതിരായ സൈബർ അറ്റാക്ക്; ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

  • 1st September 2023
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അറ്റാക്ക് നടത്തിയ ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യമുന്നയിച്ചുക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നന്ദകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്നും ഇയാൾക്ക് ഉന്നത സിപിഎം ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണ രൂപം അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ സർവീസിൽനിന്നു പുറത്താക്കണം. കഴിഞ്ഞ […]

error: Protected Content !!