Kerala News

പരാമര്‍ശം വരുത്തിവെച്ച വിന ഒഴിഞ്ഞ ഗ്യാലറി പരിതാപകരമെന്ന് പന്ന്യന്‍,മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്ന് വി ഡി

  • 16th January 2023
  • 0 Comments

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പന്ന്യന്‍ രവീന്ദ്രന്‍. ‘പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട’ എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി.\ പോസ്റ്റിന്റെ പൂർണ്ണ രൂപം: ”കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ […]

Kerala News

പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായിക മന്ത്രി,പരാമർശം വിവാദത്തിൽ,പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍

  • 9th January 2023
  • 0 Comments

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍.നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തിന്‍റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തിൽ നടക്കുന്ന ഒരു മൽസരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. […]

Kerala News

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

  • 13th October 2022
  • 0 Comments

അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ‘അക്കാദമിക തലത്തിൽ കായികം പ്രത്യേക ഇനമായി ആദ്യമായി ഉൾപ്പെടുത്തുകയാണ്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനവും കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂറോപ്പ് […]

Kerala News

നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി,വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് തന്നെ, സഭയില്‍ ബഹളം

  • 15th March 2022
  • 0 Comments

വഖഫ് വിഷയത്തിൽ നിയമസഭയില്‍ മന്ത്രി വി.അബ്ദുറഹ്മാനും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം.വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു.വിഷയത്തില്‍ സുതാര്യമായ നിലപാടാണ് സര്‍ക്കാരിനെന്ന് വ്യക്തമാക്കിയായിരുന്നു പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പോവുമെന്ന് മന്ത്രി അറിയിച്ചത്.ഖഫ് ഭൂമി പൊതുആവശ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്ന വിഷയത്തില്‍ ലീഗ് അംഗങ്ങള്‍ അഭിപ്രായം പറഞ്ഞത് മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. വഖഫ് ഭൂമി കൈമാറ്റം നിങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്ലീം ലീഗ് […]

error: Protected Content !!