ഉത്തരാഖണ്ഡിലെ ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു
മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുരന്ത മേഖലയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിലയിരുത്തി. തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും […]