National News

അടിക്കാൻ പറഞ്ഞത് ഗൃഹപാഠം ചെയ്യാത്തതിനാൽ , ക്ലിപ്പ് വർഗീയമായി വളച്ചൊടിച്ചു ; വിശദീകരണവുമായി അധ്യാപിക

  • 26th August 2023
  • 0 Comments

ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർത്ഥിയെ തല്ലാൻ സഹപാഠികളോട് ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക . തന്റെ നടപടി വർഗീയ സ്വഭാവമുള്ളതാണെന്ന ആരോപണം നിഷേധിച്ച അധ്യാപിക ക്ലിപ്പ് വർഗീയമായി വളച്ചൊടിച്ചതാണെന്നും പറഞ്ഞു. കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാലാണ് വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതെന്നും പറഞ്ഞു. ഇതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നും അധ്യാപിക വ്യക്തമാക്കി. ‘കുട്ടികളോട് കർക്കശമായി പെരുമാറാൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. ഞാൻ വികലാംഗയാണ്, അതിനാൽ ഗൃഹപാഠം ചെയ്യാതിരുന്ന ഒരു കുട്ടിയെ തല്ലാൻ ചില വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇനിയൊരിക്കലും ഗൃഹപാഠം ചെയ്യാൻ അവൻ […]

error: Protected Content !!