National News

ഉത്ത‍ർ പ്രദേശിലെ സംബൽ സംഘർഷം;ഒരു മരണം കൂടി സ്ഥിരീകരിച്ചു; എം പിക്കെതിരെ കേസ് എടുത്ത് പോലീസ്

  • 25th November 2024
  • 0 Comments

ഉത്ത‍ർ പ്രദേശിലെ സംബലിലുണ്ടായ സംഘ‌ർഷത്തിൽ‌ സമാജ് വാദി പാർട്ടി എംപി സിയ ഉർ റഹ്മാനെതിരെ കേസെടുത്ത് പോലീസ്. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഘർഷത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, സംഘർഷത്തിൽ സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു. സംബലിലെ പൊലീസ് വെടിവയ്പ്പിൽ മജിസ്റ്റീരിയൽ […]

National News

ഉത്തർപ്രദേശിൽ ട്രെയിൻ അപകടം; ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിൽ ഇടിച്ചു കയറി

  • 27th September 2023
  • 0 Comments

ഉത്തർപ്രദേശിലെ മഥുര ജംഗ്‌ഷനിൽ ട്രെയിൻ പ്ലാറ്റഫോമിലേക് ഇടിച്ചു കയറി അപകടം. ഡൽഹിയിൽ നിന്ന് വരികയായിരുന്ന ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിൽ കയറുകയായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് ട്രെയിൻ നിന്നത്. ട്രെയിനിന്റെ എഞ്ചിൻ തട്ടി പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നു.

National News

ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദ്ദിച്ച സംഭവം: അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി പോലീസ്

  • 21st September 2023
  • 0 Comments

ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിക്കുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയായ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി ഉത്തർപ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ ചുമത്തിയത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 […]

National News

സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

  • 28th August 2023
  • 0 Comments

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയാണ് കേസ് അതേ സമയം, അധ്യാപികയുടെ നിർദേശമനുസരിച്ച് തന്നെ സഹപാഠികൾ ഒരു മണിക്കൂറിലധികം തല്ലിയെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി.നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ […]

National News

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ

  • 12th June 2023
  • 0 Comments

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിൽ ജൂൺ എട്ടിനാണ് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാസിറാബാദ് ഏരിയയിൽ താമസിക്കുന്ന ജയമന്തി ദേവിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ആശുപത്രിക്ക് മുന്നിൽ ഇവർ ജ്യൂസ് കാർട്ട് സ്ഥാപിച്ചു. ഇതിനടുത്ത് തന്നെയായിരുന്നു മനോജ് എന്നയാളുടെ ജ്യൂസ് കാർട്ട്. അടുത്തടുത്ത് കട ആയതിനാൽ […]

National News

അസം ഖാന് ക്ലീൻ ചീട്ട്; വിദ്വേഷപ്രസംഗത്തിൽ നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട വിധി റദ്ദാക്കി രാംപുരിലെ പ്രത്യേകകോടതി

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയുള്ള കീഴ്‌ക്കോടതി വിധി രാംപുരിലെ പ്രത്യേകകോടതി റദ്ദാക്കി. രാംപൂർ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അമൃത് വീര്‍ സിങ്ങാണ് അസം ഖാനെ കുറ്റവിമുക്തനാക്കിയത്. അസം ഖാൻ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാംപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപിയുടെ ആകാശ് സക്‌സേന വിജയിക്കുകയും ചെയ്തിരുന്നു 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റുള്ളവര്‍ക്കുമെതിരെ അനുചിതമായ ഭാഷ ഉപയോഗിച്ചുവെന്ന […]

Kerala News

മധ്യപ്രദേശിന് പുറമെ ഉത്തർപ്രദേശും; കേരള സ്റ്റോറിക്ക് നികുതി ഇളവ് നൽകി

വിവാദ ചിത്രം ദി കേരള സ്റ്റോറിക്ക് നികുതി ഇളവ് നൽകി ഉത്തർപ്രദേശ് സർക്കാർ.നേരത്തെ, മധ്യപ്രദേശ് സർക്കാറും ചിത്രത്തിന് നികുതി ഇളവ് നൽകിയിരുന്നു. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും സംസ്ഥാനത്തെ ബി ജെ പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെൺകുട്ടികളെ ദി കേരള സ്റ്റോറി കാണാന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ചിത്രത്തിന് നികുതി ഇളവ് കൂടി നൽകിയത്. നേരത്തെ, തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് […]

National News

ബിജെപി സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി;യോഗി ആദിത്യനാഥ്

സബ്കാ സാത്ത് സബ്കാ വികാസ് എന്ന അടിസ്ഥാന മന്ത്രവുമായി മുന്നോട്ട് പോകുന്ന ബി ജെ പി സർക്കാർ സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ‘മാഫിയ രാജ്’ ഇല്ലെന്നും അഭിമാനത്തോടെ കറങ്ങിനടന്ന ഗുണ്ടകൾ ഇപ്പോൾ കഴുത്തിൽ പ്ലക്കാർഡുകളുമായി ദയയ്ക്കായി കേഴുകയാണെന്നും അദ്ദേഹം പറഞ്ഞു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മേയ് 4, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, മൊറാദാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. […]

National News

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആശുപത്രിയിൽ എത്താൻ കഴിയാതെ രോഗി മരിച്ചു

  • 4th April 2023
  • 0 Comments

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബി ജെ പി നേതാവ് സ്ഥലം വിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്താൻ കഴിയാതെ രോഗി മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം നടന്നത് . ഹൃദയാഘാതമുണ്ടായ രോഗി അര മണിക്കൂറോളം നടുറോഡിൽ കിടന്ന് മരിക്കേണ്ടിവന്നതിൽ ബിജെപി നേതാവ് ഉമേഷ് മിശ്രക്കെതിരെ ബന്ധുക്കൾ രംഗത്തുവന്നുസംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ചയാണ് സുരേഷ് ചന്ദ്രയെ വിദഗ്ദ്ധ ചികിത്സക്കായി ലഖ്‌നൗവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴി നാട് റോഡിൽ ഉമേഷ് മിശ്ര […]

National News

കാമുകിക്ക് കുഞ്ഞ് വേണം; ഒരു മാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ട് പോയി സമ്മാനിച്ച 56 കാരൻ അറസ്റ്റിൽ

  • 30th April 2022
  • 0 Comments

ഉത്തർപ്രദേശിൽ ഒരു മാസം പ്രായമുള്ള കൊച്ചു മകളെ തട്ടിക്കൊണ്ട് പോയി കാമുകിക്ക് സമ്മാനിച്ച 56 കാരൻ അറസ്റ്റിൽ. ബിജ്‌നോർ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ കുട്ടിയെ വാങ്ങിയ കാമുകിയെയും ഭർത്താവിനെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൂലിത്തൊഴിലാളിയായ സഫർ അയൽക്കാരിയുമായി മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി കുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്ന ആഗ്രഹം കാമുകനോട് പങ്ക് വെച്ചു .സഫറിന്റെ മകൾക്ക് ഈ കുട്ടിയുൾപ്പെടെ നാല് മക്കളുണ്ട്. നാലാമത്തെ കുഞ്ഞ് ജനിച്ച […]

error: Protected Content !!