ലഖിംപുര്‍ സംഭവം;മോദിക്ക് കത്തയച്ച് പ്രിയങ്ക കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണം;ഒന്നിച്ച് വേദി പങ്കിടരുതെന്നും ആവിശ്യം
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായിരിക്കെ കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ല. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും കത്തില്‍ […]
