National

ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 10th July 2024
  • 0 Comments

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ നിറയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

National News

യൂണിഫോം സിവില്‍കോഡ് ; അടുത്തയാഴ്ചയോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്

  • 11th November 2023
  • 0 Comments

യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏക സിവില്‍കോഡിനെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസര്‍ക്കാര്‍ രഞ്ജന […]

National News

ഉത്തരാഖണ്ഡിൽ 17കാരിയുടെ കൊലപാതകം;റിസോർട്ടിനു തീവച്ച് നാട്ടുകാർ, ബിജെപി നേതാവിനെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

  • 24th September 2022
  • 0 Comments

ഉത്തരാഖണ്ഡിൽ 17കാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുൽകിത് ആര്യയുടെ റിസോർട്ടിൻ്റെ കെട്ടിടത്തിനു തീവച്ച് നാട്ടുകാർ. പൊട്ടിയ ജനാലകളിലൂടെ പുക പുറത്തുവരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീ ഉടൻ അണച്ചതായാണ് വിവരം. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശ പ്രകാരം കൊലപാതകം നടന്ന റിസോർട്ടിൻ്റെ ഒരു ഭാഗം ബുൾഡോസർ കൊണ്ട് പൊളിച്ചിരുന്നു.ബിജെപി ഭരിക്കുന്ന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. റിസോര്‍ട്ട് തകര്‍ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയാണ് ഉത്തരവ് നൽകിയത്.പുൽകിത് ആര്യയുടെ പിതാവും മുൻമന്ത്രിയുമായ വിനോദ് ആര്യയെയും […]

National News

തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  • 10th March 2021
  • 0 Comments

ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത് ചുമതലയേൽക്കും. 56കാരനായ തിരാത്ത് സിംഗ് റാവത്ത് നിലവിൽ ബി.ജെ.പി എം.പിയാണ്. 2013-15ൽ ഉത്തരാഖണ്ഡിൽ പാർട്ടി അധ്യക്ഷനും മുൻകാലങ്ങളിൽ എം‌.എൽ.‌എയുമായിരുന്നു. ത്രിവേന്ദ്ര സിംഗ് റാവത്ത്​ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചതോടെയാണ്​ പുതിയ മുഖ്യനെ കണ്ടെത്തിയത്​. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിംഗ് റാവത്ത് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ഉയർന്നു​വന്നിരുന്നു. ഇവരെ മറികടന്നാണ്​ തിരാത്ത് സിംഗ് റാവത്ത് മുഖ്യമന്ത്രിയാകുന്നത്​.

error: Protected Content !!