ആട്ടിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ പൂവൻകോഴി ചത്തു, 500 -ലധികം പേരെ പങ്കെടുപ്പിച്ച് കോഴിയുടെ പതിമൂന്ന്
ഉത്തർപ്രദേശിലെ ഫതൻപൂരിൽ വീട്ടിലെ കോഴി ചത്ത് പതിമൂന്നാം ദിനം നടന്ന ചടങ്ങിൽ 500 -ലധികം പേരാണ് പങ്കെടുത്തത്. തന്റെ ഉടമയുടെ ആട്ടിൻകുഞ്ഞിനെ ഒരു തെരുവുനായയിൽ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ഈ കോഴിക്ക് ജീവൻ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ കുടുംബം. ലാൽജി എന്നാണ് വീട്ടുകാർ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സൽക്റാം സരോജ് എന്നയാളാണ് കോഴിയെ വളർത്തിയിരുന്നത്. സാധാരണ പതിമൂന്നാം തീയതി മരിച്ച ആളുകളുടെ ആത്മാവിന് […]
