National News

മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം; യുവാവിന് ദാരുണാന്ത്യം

  • 6th November 2023
  • 0 Comments

ഉത്തർപ്രദേശിലെ ഡിയോറിയയിൽ മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു.ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തിൽ നിന്നുള്ള രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഇയാൾ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതിനിടയിൽ ജയ്‌സ്വാൾ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാൾ നാവിൽ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയിൽ […]

National News

കുടുംബ വഴക്ക് ; കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; അമ്മാവൻ അറസ്റ്റിൽ

  • 14th October 2023
  • 0 Comments

ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ രണ്ട് ദിവസം മുൻപ് കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ കരൺ സോണിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ 11 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. […]

National News

മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഒഴിവാക്കി യു പി സര്‍ക്കാര്‍; പിന്‍വലിച്ചത് കാരണം നല്‍കാതെയെന്ന് അമിക്കസ് ക്യൂറി

  • 25th August 2021
  • 0 Comments

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ചത് ഒരു കാരണവും നല്‍കാതെയാണെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ‘ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം, നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്ട്’ സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയും അഭിഭാഷക സ്നേഹ കലിതയും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പിന്‍വലിച്ചത് […]

National News

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്ല്യാണ്‍ സിംഗ് ഗുരുതരാവസ്ഥയില്‍

  • 21st July 2021
  • 0 Comments

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. 89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന്‍ ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര് കല്യാണ്‍സിംഗിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍സിംഗിനെ സന്ദര്‍ശിച്ചിരുന്നു

National News

ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; കരട് പ്രകാരം വരുന്നത് കടുത്ത നിയന്ത്രണങ്ങള്‍

  • 10th July 2021
  • 0 Comments

ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്റെ കരട് പ്രകാരം സര്‍ക്കാര്‍ പദ്ധതികളില്‍ അടക്കം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നിയന്ത്രണം വരും. അതേ സമയം രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആനുകൂല്യങ്ങളും നിയമം ഉറപ്പ് നല്‍കുന്നു. ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രകാരം, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് […]

National News

മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണം; ‘താണ്ഡവ്’ സീരീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് യു പി പൊലീസ്

  • 18th January 2021
  • 0 Comments

ആമസോണ്‍ പ്രൈമിന്റെ പുതിയ വെബ് സീരീസായ താണ്ഡവ് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണമുയര്‍ത്തിക്കാട്ടി സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ് അര്‍ ആര്‍ രജിസ്റ്റര്‍ ചെയ്തു. യുപി ലക്‌നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍, എഴുത്തുകാരന്‍ ഗൗരവ് സോളങ്കി, ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഒറിജിനല്‍ കണ്ടന്റ് ഹെഡ് അപര്‍ണ പുരോഹിത്, നിര്‍മ്മാതാവ് […]

National News

ക്ഷേത്രത്തിലേക്ക് പോയ 50കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; പൂജാരി അറസ്റ്റില്‍

  • 8th January 2021
  • 0 Comments

ഉത്തര്‍പ്രദേശിലെ ബദായൂണ്‍ ജില്ലയില്‍ 50-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സമീപ ഗ്രാമത്തില്‍ നിന്ന് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. തന്റെ അനുയായികളിലൊരാളുടെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പൂജാരിയായ സത്യാനന്ദ്. ഞായറാഴ്ച രാത്രി പൂജാരിയും രണ്ടു കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച 50-കാരി അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അങ്കണവാടി […]

യുപിയില്‍ ലൗ ജിഹാദ് ആരോപിച്ച് അറസ്റ്റുചെയ്ത രണ്ടു യുവാക്കളെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു

  • 19th December 2020
  • 0 Comments

യു.പിയില്‍ പുതിയ മതപരിവര്‍ത്തന നിയമപ്രകാരം അറസ്റ്റിലായ യുവാവിനും സഹോദരനും രണ്ടാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം മോചനം. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിന് തെളിവ് കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്. എന്താണ് പറയേണ്ടത് എന്നറിയില്ല. പരസ്പര സമ്മതപ്രകാരമാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. 15 ദിവസമാണ് അതിന്റെ പേരില്‍ ജയിലില്‍ കിടന്നത്. പുറത്തിറങ്ങാന്‍ പറ്റിയതില്‍ സന്തോഷം, യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ 14നാണ് ഇരുവരെയും നിര്‍ബന്ധിത മതപരിവര്‍ത്തനാമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മൊറാദാബാദ് ജില്ലയിലെ 22കാരിയായ യുവതിയെ നിര്‍ബന്ധിത […]

‘ലൗ ജിഹാദ്’ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

  • 29th November 2020
  • 0 Comments

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘ലൗ ജിഹാദ്’ തടയാനെന്ന പേരില്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ പ്രതിഷേധം വിവാദ നിയമത്തിനെതിരെ നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധം ശക്തമാവുകയാണ്. മുസ്ലിം മതത്തിലേക്ക് […]

സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി; ജാമ്യാപേക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കാം

  • 20th November 2020
  • 0 Comments

ഹത്റാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു . എന്നാല്‍ സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്ന് […]

error: Protected Content !!