Kerala News

ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിന്റെ വാതിലില്‍ നിന്ന് വീണ് 3 പേർക്ക് പരിക്ക്

  • 1st March 2023
  • 0 Comments

ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ, ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രയിനിൽ നിന്ന് വീണത്. യാത്രക്കാരിലൊരാൾ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു. സിവിൽ പൊലീസ് ഓഫീസർ അരുണിനും പരുക്കേറ്റു.ഇന്നലെയായിരുന്നു ഉത്രാളിക്കാവ് പൂരം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. പൂരം നടക്കുന്നതിനിടെ ആ വഴി കടന്നുവന്ന ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

error: Protected Content !!