National News

കനത്തമഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍ ഒലിച്ചുപോയി, ഒമ്പതു മരണം, ഒരാള്‍ രക്ഷപ്പെട്ടു

ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാമനഗരയിലെ ധേല നദിയിലാണ് പുലര്‍ച്ചയോടെ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരാണ്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകട സ്ഥലത്ത് ഉത്തരാഖണ്ഡ് പോലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും, അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പ്രദേശത്ത് കനത്ത മഴയാണ് പെയ്തിരുന്നത്. കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

National News

ഒഡീഷയില്‍ ബിജെഡിക്കും ഉത്തരാഖണ്ഡില്‍ ബിജെപിക്കും ജയം, പുഷ്‌കര്‍ സിങ് ധാമിയ്ക്ക് വന്‍ ഭൂരിപക്ഷം

രാജ്യത്തെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഖട്ടിമയില്‍ തോറ്റ ധാമിക്ക് മത്സരിക്കാന്‍ ചമ്പാവതില്‍ ജയിച്ച കൈലാഷ് ഗെഹ്‌തോറി രാജിവക്കുകയായിരുന്നു. ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. […]

National News

കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതി, ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി

മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) ആത്മഹത്യ ചെയ്തു. മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും […]

National News

മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം

  • 19th October 2021
  • 0 Comments

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം. റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകർന്നു. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്. മലയോര മേഖലയിൽ സ്ഥിതി രൂക്ഷമാണ്. മഴക്കെടുതിയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാൻസ്ഡൗണിനടുത്ത് തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് 3 പേർ മരിച്ചത്. ചമ്പാവത്ത് ജില്ലയിൽ വീട് തകർന്ന് മറ്റ് രണ്ട് പേർ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയർന്നതോടെ നിർമ്മാണത്തിലിരുന്ന ചൽത്തി നദിക്ക് […]

error: Protected Content !!