National News

ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം; വീണ്ടും മണ്ണിടിച്ചിൽ; ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്ക്

  • 15th November 2023
  • 0 Comments

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ഉള്ള ശ്രതിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു.അതെ സമയം, രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.ആശങ്കയുടെ 70 മണിക്കൂറുകൾ പിന്നിട്ട ശേഷവും സിൽക്യാര ടണലിനകത്ത് നിന്ന് ആശ്വാസ വാർത്ത എത്തുന്നില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. […]

Trending

അധികാരത്തിൽ എത്തിയാൽ ഉടന്‍ ഏകീകൃത സിവില്‍ കോഡ്;പ്രസ്താവനയുമായി പുഷ്‌കര്‍ സിങ് ധാമി

  • 12th February 2022
  • 0 Comments

ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവയ്ക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവിൽ കോഡ് നടപ്പാക്കിയാൽ നിലവിൽ വരിക എന്നും പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി അതേസമയം ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള […]

News Sports

വന്ദനക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി തെരെഞ്ഞെടുത്തു

  • 9th August 2021
  • 0 Comments

ജാതീയധിക്ഷേപങ്ങൾക്ക് പിന്നാലെ ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി വന്ദന കതാരിയയെനിയമിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയ അറിയിച്ചു. ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കതാരിയക്കും കുടുംബത്തിനും വലിയ രീതിയിലുള്ള ജാതീയധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ തോറ്റത്. ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ […]

ഉത്തരാഖണ്ഡ് ദുരന്തം;36 മൃതദേഹങ്ങള്‍ കണ്ടെടുത്തു;രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

  • 12th February 2021
  • 0 Comments

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ തപോവനിലെ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയില്‍ തപോവനിലെ എന്‍ടിപിസിയുടെ ജലപദ്ധതിയുടെ സ്ഥലത്ത് കേന്ദ്ര-ഏജന്‍സികള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനായി യോഗം ചേര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

error: Protected Content !!