National News

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; കർണാടക സ്‌പീക്കറായി യു ടി ഖാദർ

കർണാടക സ്‌പീക്കറായി യു ടി ഖാദറിനെ തെരെഞ്ഞെടുത്തു. ബി ജെ പി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയാണ് യു ടി ഖാദറിനെ സ്‌പീക്കറായി തെരെഞ്ഞെടുത്തത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന യു ടി ഖാദർ അഞ്ചാം തവണയാണ് നിയമസഭയിൽ എത്തുന്നത്.കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.

National News

കർണാടക നിയമസഭാ സ്‌പീക്കറാകാൻ മലയാളിയായ യു ടി ഖാദർ; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

മലയാളിയായ യു ടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ, ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് സ്‌പീക്കർ സ്ഥാനത്തേക്ക്ഉയർന്നു കേട്ടിരുന്നത് പിന്നീട്, അപ്രതീക്ഷിതമായാണ് സ്‌പീക്കർ സ്ഥാനത്തേക്ക് യു ടി ഖാദറിന്റെ പേര് വന്നത്. നിലവിൽ, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് […]

error: Protected Content !!