അമേരിക്കയുമായുള്ള ബന്ധവും വിശ്വാസവും മുൻപത്തേതിനേക്കാൾ ആഴത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലി’ന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയിൽ അഭൂതപൂർവമായ വിശ്വാസമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന സഹകരണം രണ്ട് രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രധാന സ്തംഭമായി മാറിയെന്നും ഈ പങ്കാളിത്തം വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നിവയിലേക്ക് വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സമൂഹം റഷ്യക്ക് എതിരായി നില്‍ക്കുന്നതും ചൈന റഷ്യക്ക് ഒപ്പം കൂടുന്നതും നേട്ടമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ […]









