‘വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’; രക്ഷാദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് അഭിനന്ദനം; അനുശോചനമറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍
ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. രക്ഷാദൗത്യത്തില്‍ പങ്കാളികളായവര്‍ക്കും ബൈഡന്‍ അഭിനന്ദനം അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും.അതിസങ്കീര്‍ണമായ രക്ഷാദൗത്യവുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ സര്‍വീസ് അംഗങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മുണ്ടക്കൈയിലുണ്ടായ ഉരുള്‍ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 317 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ […]