അമേരിക്കയിലെ ലൂവിസ്റ്റണ്‍ നഗരത്തിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ മെയ്‌നിലെ ലൂവിസ്റ്റൺ നഗരത്തിൽ നടന്ന വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമടക്കം പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അക്രമണം.യുഎസ് ആര്‍മി റിസര്‍വ്വിലെ പരിശീലകനായിരുന്ന റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ […]