ഓസ്ട്രേലിയന്‍ ഓപ്പൺ; ചരിത്രം കുറിച്ച് ആഷ്ലി ബാര്‍ട്ടി വനിതാ സിംഗിള്‍സ് ചാമ്പ്യന്‍
ഓസ്ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ച് ചരിത്രം കുറിച്ച് ആഷ്ലി ബാര്‍ട്ടി വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി 1978ന് ശേഷം ചാമ്പ്യനാകുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത എന്ന വിശേഷണവും സ്വന്തമാക്കി . സ്കോര്‍ 6-3, 7-6. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ബാര്‍ട്ടി കിരീടം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.