രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഗുരുവായൂരപ്പന് കാണിക്ക;.ക്രെയിനിന്റെ സഹായത്തോടെ ക്ഷേത്രത്തിലേക്ക് മാറ്റി
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പ് നൽകി ഭക്തൻ.പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ് വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത്.ആയിരം ലിറ്റര്‍ പായം തയ്യാറാക്കാനാവുന്ന വാര്‍പ്പാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമാണ് വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.2000ലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവുമുണ്ട്.ക്രെയിനിന്റെ സഹായത്തോടെയാണ് തെക്കേനടയിലേക്ക് കൊണ്ട് വന്ന് ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടത്തി കൂത്തമ്പലത്തില്‍ സ്ഥാപിച്ചത്. മാന്നാര്‍ പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതില്‍ കാട്ടുമ്പറത്ത് അനന്തന്‍ ആചാരിയും മകന്‍ അനു അനന്തനും ചേര്‍ന്നാണ് വാര്‍പ്പ് […]
